കൊടുവായൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ കാണാൻ കാത്തു നിൽക്കുന്ന രോഗികൾ
കൊടുവായൂർ: കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കൊടുവായൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികൾ ദുരിതത്തിൽ.
പ്രധാന ഒ.പി ബ്ലോക്ക് കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കഴിഞ്ഞ രണ്ടാഴ്ചയായി ടിക്കറ്റ് നൽകുന്നതും പരിശോധിക്കുന്നതുമായ കെട്ടിടത്തിൽ നിന്നു തിരിയാനിടമില്ലാത്ത അവസ്ഥയാണ്.
കുട്ടികളെ പരിചരിക്കുന്ന ബ്ലോക്കിലും തെട്ടടുത്ത കെട്ടിടങ്ങളിലുമാണ് ഒ.പി ടിക്കറ്റ് വിതരണവും കൺസൾട്ടേഷനും മരുന്ന് വിതരണവും നടക്കുന്നത്. നാല് ഡോക്ടർമാർ ഒരേസമയം ചികിത്സ നടത്തി വന്ന ആശുപത്രിയിൽ കഴിഞ്ഞദിവസം രാവിലെ രണ്ട് ഡോക്ടർമാർ മാത്രമാണുണ്ടായിരുന്നത്. അറ്റകുറ്റപണി വേഗത്തിലാക്കി പഴയ കെട്ടിടത്തിൽ ചികിത്സ എത്രയും വേഗം പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വേഗത്തിൽ അറ്റകുറ്റപണി പൂർത്തിയാ കുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.