ദേശീയപാത കരിമ്പ പള്ളിപ്പടിയിൽ മറിഞ്ഞ ലോറി
Posted On
date_range Updated On
date_range ചരക്കുലോറി മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു
കല്ലടിക്കോട്: ലോറി ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട്-കോഴിക്കോട് ദേശീയപാത കരിമ്പ പള്ളിപ്പടിയിൽ ഞായറാഴ്ച രാവിലെ ആറിനാണ് സംഭവം.
തമിഴ്നാട് മേട്ടുപാളയത്തുനിന്ന് വാഴക്കുല കയറ്റി കോഴിക്കോട്ടേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സംഭവസമയം ദേശീയപാതക്കരികിൽ വാഹനങ്ങളോ വഴിയാത്രക്കാരോ ഉണ്ടായിരുന്നില്ല. ഇതിനാൽ ആളപായം ഒഴിവായി. സന്നദ്ധ പ്രവർത്തകരും പൊലീസും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.