കോട്ടായി: 2006ൽ ഭർത്താവ് മരിച്ചതിനുശേഷം കഷ്ടപ്പെട്ട് വളർത്തിക്കൊണ്ടുവന്ന മകെൻറ വേർപാടിൽ തളർന്ന് ലത. ഞായറാഴ്ച രാത്രി കോട്ടായി പൊലീസ് സ്റ്റേഷൻ പരിസരത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചാണ് ലതയുടെ മകനും ബൈക്ക് യാത്രികനുമായ ഗോപി (28) മരിച്ചത്.
ജില്ല ആശുപത്രിയിലായിരുന്നു അന്ത്യം. ഒറ്റപ്പാലം പത്തൊമ്പതാം മൈൽ-പാലപ്പുറം ഡീലക്സ് സലൂൺ എന്ന സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ ആയി ജോലി ചെയ്തുവരുകയായിരുന്നു ഗോപി.
ഞായറാഴ്ച കോട്ടായിയിലെ പമ്പിൽനിന്ന് പെട്രോൾ അടിച്ച് മടങ്ങുന്നതിനിടെ കോട്ടായി പൊലീസ് സ്റ്റേഷൻ പരിസരത്ത് കോങ്ങാട് സ്വദേശിയുടെ സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗോപിയുടെ വരുമാനത്തെ ആശ്രയിച്ചാണ് കുടുംബം പുലർന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.