പാലക്കാട്: കാലവർഷം ഇടവപ്പാതി തൊട്ടുനിൽക്കേ മൺസൂൺ കാല യാത്ര പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. ഇത്തവണയും ജില്ലയിലെ മൂന്ന് ഡിപ്പോകളിൽ നിന്നായി 13 ട്രിപ്പുകളുമായി നെല്ലിയാമ്പതി യാത്രകൾ തന്നെയാണ് കൂടുതലുള്ളത്. വയനാട് കൊട്ടിയൂർ വൈശാഖോത്സവ ഭാഗമായി തീർഥാടനത്തിനായി 11 യാത്രകളും തയാറാക്കിയിട്ടുണ്ട്.
രണ്ട് ദിവസത്തെ യാത്രയാണ് കൊട്ടിയൂരിലേത്. ഒരുപകലും രണ്ട് രാത്രിയും യാത്രയുള്ള ഗവിയിലേക്ക് ജില്ലയിൽ നിന്ന് അഞ്ച് യാത്രകളും രണ്ട് പകലും രണ്ട് രാത്രിയും യാത്രയുള്ള മാമലക്കണ്ടം വഴി മൂന്നാറിലേക്ക് ആറ് യാത്രകളുമാണുള്ളത്. ഒരുദിവസത്തെ പാക്കേജുള്ള സൈലന്റ് വാലിയിലേക്ക് ആറ് യാത്രകളും മലക്കപ്പാറയിലേക്ക് നാലും നിലമ്പൂരിലേക്ക് മൂന്നും ആതിരപ്പള്ളിയിലേക്ക് രണ്ടും ട്രിപ്പുകളാണ് ഒരുക്കിയിട്ടുള്ളത്.
ജൂണിലെ ജില്ല ഡിപ്പോയിൽ നിന്നുള്ള പ്രധാന യാത്ര കൊട്ടിയൂരിലേക്കാണ്. 12, 16, 18, 22, 24, 26 തീയതികളിലാണ് രണ്ടുദിവസത്തെ കൊട്ടിയൂർ യാത്ര. ജൂൺ ആറ്, 15, 21, 29 തീയതികളിൽ സൈലന്റ് വാലിയിലേക്കും ഒന്ന്, ആറ്, എട്ട്, 14, 15, 22, 29 തീയതികളിൽ നെല്ലിയാമ്പതിയിലേക്കും എട്ട്, 29 തീയതികളിൽ മലക്കപ്പാറയിലേക്കും 15, 29 തീയതികളിൽ ആലപ്പുഴ കുട്ടനാട് കായൽ യാത്രയുമാണുള്ളത്.
എട്ട്, 22 തീയതികളിൽ നിലമ്പൂരിലേക്കും 14ന് അതിരപ്പള്ളി-വാഴച്ചാൽ-സിൽവർസ്റ്റോം യാത്രയും ഒരുക്കിയിട്ടുണ്ട്. ഈ യാത്രകളെല്ലാം ഒരുദിവസത്തെ പാക്കേജാണ്. അഞ്ച്, 14, 20 തീയതികളിൽ ഗവിയിലേക്കും 14, 28 തീയതികളിൽ മാമലക്കണ്ടം വഴി മൂന്നാറിലേക്കുമാണ് യാത്രയുള്ളത്. ഒരു പകലും രണ്ട് രാത്രിയും അടങ്ങിയതാണ് ഗവി യാത്ര. മൂന്നാറിലേക്ക് രണ്ട് പകലും രണ്ട് രാത്രിയും ഉള്ള പാക്കേജാണ്. ഈ മാസം ജില്ല ഡിപ്പോയിൽ നിന്ന് കൊച്ചി നെഫർടിറ്റി കപ്പൽ യാത്രയും വയനാട് യാത്രയും ഒരുക്കിയിട്ടില്ല. ഫോൺ: 94478 37985, 83048 59018
ചിറ്റൂരിലെ ജൂണിലെ പ്രധാന യാത്ര കൊട്ടിയൂർക്കുതന്നെയാണ്. ജൂൺ 11, 18, 20, 25 തീയതികളിലെ നാല് യാത്രകളാണ് ഡിപ്പോയിൽ നിന്നുള്ളത്. ഒന്ന്, 15, 22, 29 തീയതികളിൽ നെല്ലിയാമ്പതി യാത്രയാണുള്ളത്. 21ന് സൈലന്റ് വാലിയിലേക്കും 20ന് ഗവിയിലേക്കും ട്രിപ്പുകളുണ്ട്. ഗവി രണ്ട് ദിവസത്തെ യാത്രയാണ്. ആറിന് മലക്കപ്പാറയിലേക്കും 14ന് ആതിരപ്പിളി വാഴച്ചാൽ യാത്രയും 22ന് നിലമ്പൂരിലേക്കും യാത്ര ഒരുക്കിയിട്ടുണ്ട്. 14, 28 തീയതികളിൽ മൂന്നാർ-മാമലക്കണ്ടത്തിലേക്കും യാത്രയുണ്ട്. 29ന് കുട്ടനാട് കായൽ യാത്രയാണ് ഒരുക്കിയിട്ടുള്ളത്. ഫോൺ: 94953 90046
മണ്ണാർക്കാട് ഡിപ്പോയിൽനിന്നും ഒരുക്കിയ ഉല്ലാസയാത്രകൾ മാമലക്കണ്ടം വഴി മൂന്നാറിലേക്ക് ഏഴ്, 28 തീയതികളിലും നെല്ലിയാമ്പതിയിലേക്ക് എട്ട്, 15 തീയതികളിലും ഗവിയിലേക്ക് 14നും ആണ് യാത്രകൾ. കൊട്ടിയൂർ തീർഥാടന യാത്ര 19നും സൈലന്റ് വാലിയിലേക്ക് 21നും മലക്കപ്പാറയിലേക്ക് 22നും ആലപ്പുഴ വേഗ ഹൗസ് ബോട്ട് യാത്ര 29നും ആണ് ഒരുക്കിയിട്ടുള്ളത്. ഫോൺ: 8075347381, 9446353081.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.