കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്ക്; ​കാരണം റോഡിലെ കുഴിയെന്ന് ആരോപണം

കല്ലടിക്കോട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ കരിമ്പ പനയമ്പാടത്തിന് സമീപം തുപ്പ നാട് വളവിൽ രണ്ട് കെ.എസ്.ആർ.ടി.സി.ബസ്സുകൾ കൂട്ടിയിടിച്ച് ബസ്സ് യാത്രക്കാരായ ഒമ്പത് പേർക്ക്.  അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ആരുടെയും പരിക്ക് സാരമുള്ളതല്ല. കാലിനും മൂക്കിനുമാണ്  ഭൂരിഭാഗം യാത്രക്കാർക്കും പരിക്കേറ്റത്. കോഴിക്കോട് ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് വരുന്ന കെ.എൽ.15 എ 1527 നമ്പർ കെ.എസ്.ആർ.ടി.സി.ബസ്സും എതിരെ പെരിന്തൽമണ്ണയിലേക്ക് പോകുന്ന കെ.എൽ 15 7608 നമ്പർ കെ.എസ്.ആർ.ടി.സി.ബസുമാണ് ശനിയാഴ്ച രാവിലെ 11.15ന് അപകടത്തിൽ പെട്ടത്.

സംഭവസ്ഥലത്തെ പാതവക്കിലെ കുഴിയിലകപ്പെടാതിരിക്കുവാൻ പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന ബസ് തിരിച്ച സമയം മറ്റൊരു ബസ് വന്നിടിച്ചാണ് അപകടം. നാട്ടുകാരും കല്ലടിക്കോട് പൊലീസും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.പൊലീസ് സ്ഥലത്തെ വാഹനം മാറ്റി ഗതാഗത തടസ്സം നീക്കി.ഇരു വാഹനങ്ങൾക്കും കേട് പറ്റി.

മണ്ണാർക്കാട് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവർ: തമിഴ്നാട് മധുര ഇളങ്കോ (56), മലപ്പുറം പട്ടിക്കാട് റംല (53), പാലക്കാട് എലവഞ്ചേരി സുമേഷ് (35), കല്ലടിക്കോട് ഫാത്തിമ ബത്തൂൽ (25). തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവർ: പാലക്കാട് അഞ്ജലി (25), ഒറ്റപ്പാലം അനുഷ (21) ,മലപ്പുറം ഷിജു (36) കോഴിക്കോട് സുമതി (60), വെട്ടത്തൂർ ശ്രീഷ്മ (22) .

Tags:    
News Summary - KSRTC Bus Accident in palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.