കൊല്ലങ്കോട് വെസ്റ്റ് ബ്രാഞ്ച് പോസ്റ്റ് ഓഫിസ്
കൊല്ലങ്കോട്: മലയാളത്തിെൻറ പ്രിയ കവി മഹാകവി പി. കുഞ്ഞിരാമൻ നായരുടെ കാൽപ്പാടുകൾ പതിഞ്ഞ കൊല്ലങ്കോട് വെസ്റ്റ് ബ്രാഞ്ച് പോസ്റ്റ് ഓഫിസിന് ചൊവ്വാഴ്ച 80 വയസ്സ്. മഹാകവി പിയുടെ സ്മരണകൾ നിലനിർത്തുന്ന മഹാകവി പി. സ്മാരക കലാ സാംസ്കാരിക കേന്ദ്രത്തിലാണ് പോസ്റ്റ് ഒാഫിസ് പ്രവർത്തിക്കുന്നത്. അദ്ദേഹം അധ്യാപകനായി ജോലിയെടുത്ത് രാജാസ് സ്കൂളിൽ അഭിമുഖമായിട്ടാണ് സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നത്. അന്ന് കവി ജോലിചെയ്യുന്ന രാജാസ് ഹൈസ്കൂളിൽ അകത്തായിരുന്നു ഈ ബ്രാഞ്ച് പോസ്റ്റ് ഓഫിസ് പ്രവർത്തിച്ചിരുന്നത്.
രാജാസ് ഹൈസ്കൂളിൽ അധ്യാപനായിരിക്കെ കവിയുടെ കൃതികളിൽ വലിയൊരു പങ്ക് പ്രസീദ്ധീകരണ ലോകത്തേക്ക് പോയത് ഈ തപാൽ ഓഫിസ് വഴിയാണ്. ഇന്ത്യൻ കാലാവസ്ഥ നിർണയ ശാസ്ത്രത്തിെൻറ പിതാവായി ഉയർന്ന കൊല്ലങ്കോട് പെരുംതൃക്കോവിൽ സ്വദേശി ഡോക്ടർ പി.ആർ. പിഷാരടിയും ഈ ഗ്രാമീണ തപാൽ ഓഫിസിെൻറ സ്ഥിരം സന്ദർശകനായിരുന്നു.
കോവിഡ് കാലത്ത് ഓഫിസിലെത്തുന്നവർക്ക് സൗജന്യമായി മാസ്ക്കുകൾ നൽകിയാണ് 80ാം വാർഷികം ആഘോഷിക്കുന്നതെന്ന് പോസ്റ്റ് മാസ്റ്റർ കെ. ശിവദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.