പാലക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികളുടെയും ശിക്ഷ വിധി പ്രഖ്യാപിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. കൊല നടന്ന് ഏഴുവര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. 2013 നവംബര്‍ 20ന് രാത്രി ഒമ്പതോടെയായിരുന്നു മാരകായുധങ്ങളുമായെത്തിയ സംഘം കല്ലാംകുഴി പള്ളത്ത് വീട്ടില്‍ പരേതനായ മുഹമ്മദ് ഹാജിയുടെ മക്കളായ കുഞ്ഞുഹംസ, നൂറുദ്ദീന്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. ഇവരുടെ മൂത്ത സഹോദരന്‍ കുഞ്ഞുമുഹമ്മദിന് (66) അക്രമത്തിൽ സാരമായി പരിക്കേറ്റിരുന്നു.
പ്രതികളായ തൃക്കള്ളൂര്‍ കല്ലാങ്കുഴി ചോലാട്ടില്‍ സിദ്ദീഖ് (55), കാരൂക്കില്‍വീട്ടില്‍ നൗഷാദ് (പാണ്ടി നൗഷാദ് -34), പൂളമണ്ണിൽ നിജാസ് (28), ചേലോട്ടിൽ ഷമീം (27), പലേക്കോടൻ സലാഹുദ്ദീൻ (26), മാങ്ങാട്ടുതൊടി ഷമീർ (28), പാലക്കാപറമ്പിൽ സുലൈമാൻ (60), മാങ്ങാട്ടുതൊടി അമീർ (34), പാലക്കാപറമ്പിൽ അബ്ദുൽ ജലീൽ (44), പടലത്ത് റഷീദ് എന്ന ബാപ്പുട്ടി (38), പാലക്കാപറമ്പിൽ ഇസ്മായിൽ എന്ന ഇപ്പായി (43), കഞ്ഞിച്ചാളി സുലൈമാൻ (52), പലേക്കോടൻ ശിഹാബ് (47), പാലക്കാപറമ്പിൽ മുസ്തഫ എന്ന മാൻ (32), ചീനത്ത് നാസർ (62), തെക്കുംപുറയൻ ഹംസ എന്ന ഇക്കാപ്പ (64), ചീനത്ത് ഫാസിൽ (27), പലേക്കോടൻ സലീം (46), പടലത്ത് സെയ്താലി (52), പടലത്ത് താജുദ്ദീൻ (44), പടലത്ത് സഹീർ (32), തെക്കുംപുറയൻ ഫാസിൽ(28), തെക്കുംപുറയൻ അംജദ് (35), കീരിത്തൊടി മുഹമ്മദ് മുബഷിർ (32), പരിയാരത്ത് മുഹമ്മദ് മുഹസിൻ (28) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. കേസിൽ ആകെ 27 പ്രതികളാണ് ഉണ്ടായിരുന്നത്. നാലാം പ്രതി ചീനൻ ഹംസപ്പ വിചാരണക്കിടെ മരിച്ചു. പ്രായപൂർത്തിയാവാത്ത മറ്റൊരു പ്രതിയുടെ കേസ് പാലക്കാട് ജൂവനൈൽ കോടതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.