Posted On
date_range Updated On
date_range കാപ്പ ലംഘനം; പ്രതി അറസ്റ്റില്‍
കൂറ്റനാട്: കാപ്പനിയമം ലംഘിച്ച് വീട്ടിലെത്തിയ പ്രതി അറസ്റ്റില്‍. ചാലിശ്ശേരി പെരിങ്ങോട് നട്ടേതടവീട്ടില് നിഷാദി(34)നെയാണ് ചാലിശ്ശേരി സി.ഐ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെഫ്രുവരി 27നായിരുന്നു നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായിരുന്ന നിഷാദിനെതിരെ കോടതി കാപ്പ ചുമത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയാണ് പൊലീസ് പിടികൂടിയത്. അതേസമയം, സുഖമില്ലാത്ത മാതാവിനെ കാണാനായാണ് വന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞെങ്കിലും നിയമലംഘനത്തിനെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കുകയും കോടതി റിമാന്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.