ജാഹ്നവി നിർമിച്ച ഗാന്ധിചിത്രം
കുമരെനല്ലൂർ: റുബിക്സ് ക്യൂബുകൾ ചേർത്തുെവച്ചുകൊണ്ടുള്ള മൊസൈക്ക് ആർട്ട് പോർേട്രറ്റുകളുൾ ഉണ്ടാക്കുന്നതിൽ തൽപരയാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയായ ജാഹ്നവി എസ്. അശോക്. 600, 3x3 റൂബിക്സ് ക്യൂബുകൾ സോൾവ് ചെയ്ത് ചേർത്ത് വെച്ചാണ് ഓരോ പോർേട്രറ്റുകളും ഉണ്ടാക്കുന്നത്.
റിയർ സൈഡ് ഫില്ലിങ് ആയും പോർട്രേറ്റുകൾ തയാറാക്കാറുണ്ട്. ഏഴുവയസ്സ് മുതൽ റുബിക്സ് ക്യൂബുകൾ സോൾവ് ചെയ്ത് തുടങ്ങിയതാണ് ജാഹ്നവി. മെഗാമിൻസ്, പിരമിൻസ്, മിറർ ക്യൂബ്, സ്ക്യൂബ് തുടങ്ങി സോൾവ് ചെയ്ത് കഴിഞ്ഞു. 2019ൽ വേൾഡ് ക്യൂബ് അസോസിയേഷൻ (ഡബ്ല്യു.സി.എ) സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്തതിലൂടെ ഇതില്‍ അംഗത്വം ലഭിച്ചു.
2021 സെപ്റ്റംബർ 11ന് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ മുഖചിത്രം റൂബിക്സ് ക്യൂബുകളിൽ മനോഹരമാക്കി. പ്രശസ്ത ഗായിക വിദ്യാവോക്സിെൻറ കടുത്ത ആരാധികയായ ജാഹ്നവി, അവരുടെ പിറന്നാൾ ദിവസം അയച്ചുകൊടുത്ത പോർേട്രറ്റുകളും കണ്ട് വിദ്യാവോക്സ് നന്ദി അറിയിച്ചു.ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയുടെ മുഖചിത്രമാണ് തയാറാക്കിയത്.
കെ.എസ്.ഇ.ബി ജീവനക്കാരനായ അശോക് കുമാറിെൻറയും കുമരെനല്ലൂർ ഹയർ സെക്കൻഡറി അധ്യാപികയായ ശുഭശ്രീയുടെയും മകളാണ്. ഒന്നര വയസ്സുകാരി മേഘ്ന വി.എസ്. അശോക് സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.