കാഞ്ഞിരപ്പുഴ ഡാമിന്റെ താഴ്വാരത്ത് കുറ്റിക്കാടിന് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range കാഞ്ഞിരപ്പുഴ ഡാമിൽ പുൽക്കാട് കത്തിനശിച്ചു
കാഞ്ഞിരപ്പുഴ: ഡാമിന്റെ താഴ് വാര പ്രദേശത്ത് ഇടത് കരകനാലിന് സമീപം പിച്ചളമുണ്ടയോട് ചേർന്ന സ്ഥലത്ത് കുറ്റിക്കാടിന് തീപിടിച്ചു. പുതിയ ഉദ്യാനം നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിനടുത്താണ് അഗ്നിബാധ. ഏകദേശം നാലേക്കർ സ്ഥലത്തെ പുൽക്കാട് കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി 7.15നാണ് സംഭവം. മണ്ണാർക്കാട് നിന്നെത്തിയ അഗ്നി രക്ഷസേനക്ക് തീ അണക്കുന്നതിന് സ്ഥലത്ത് എത്താൻ വഴികളില്ല. വാഹനവും എത്തിക്കാനാവില്ല.
പറമ്പിൽ തീപിടിത്തം
പാലക്കാട്: 32ാം വാർഡ് വെണ്ണക്കര നൂർഗാർഡൻ ഭാഗത്ത് ജനവാസ മേഖലയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിന് തീപിടിച്ചു. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തീ അണച്ചു. വാർഡ് കൗൺസിലർ എം. സുലൈമാൻ, വാർഡ് സമിതി കൺവീനർമാരായ എം. കാജാഹുസൈൻ, എം. റിയാസ്, ജാഗ്രതാസമിതി കൺവീനർ മനാഫ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.