പ​റ​മ്പി​ക്കു​ളം തേ​ക്ക​ടി മു​പ്പ​തേ​ക്ക​ർ കോ​ള​നി​യി​ൽ സർക്കാർ നി​ർ​മി​ച്ച് ന​ൽ​കി​യ വീട്​ ചോ​ർ​ച്ച​യു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന്

പ്ലാ​സ്റ്റി​ക് ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച് മ​റ​ച്ച നി​ല​യി​ൽ

ചോർന്നൊലിച്ച് 'സർക്കാർ വീടുകൾ'

പറമ്പിക്കുളം: നിർമാണം പൂർത്തീകരിച്ച് 10ാം വർഷത്തിൽ ചോർന്നൊലിച്ച് വീടുകൾ. ഇന്ദിരാ ആവാസ് യോജന പദ്ധതിയിലൂടെ പറമ്പിക്കുളം തേക്കടി മുപ്പതേക്കർ കോളനിയിൽ സർക്കാർ നിർമിച്ച് നൽകിയ 42 വീടുകളിൽ 34 വീടുകളും ചോർന്നൊലിക്കുകയാണ്. നിർമാണത്തിലെ അപാകത കാരണമാണ് വീടുകൾ മഴക്കാലമായാൽ ചോർന്നൊലിക്കുന്നതെന്ന് കോളനിവാസിയായ പാപ്പൻ പറഞ്ഞു.

2012 ഡിസംബർ 23ന് അന്നത്തെ വനം മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്ത വീടുകളുടെ മേൽക്കൂര ഇരുമ്പ് വെൽഡിങ് ചെയ്തതാണെങ്കിലും മിക്ക വീടുകളിലും ഓടുകൾ പരസ്പരം അകന്നു നിൽക്കുന്നതിനാൽ മഴവെള്ളം അകത്ത് ഒഴുകിയെത്തുന്നത് ഇരുമ്പ് മേൽക്കൂര തുരുമ്പെടുക്കാൻ കാരണമായതായി കോളനിവാസികൾ പറയുന്നു.

സിമന്‍റ് പാക്കിങ്, അസ്ഥിവാരം എന്നിവയിലും അപാകതകളുള്ളതിനാൽ 42 വീടുകളുടെയും മേൽക്കൂര, ഭിത്തി എന്നിവ അറ്റകുറ്റപ്പണി നടത്താൻ ഫണ്ട് അനുവദിക്കണമെന്നാണ് കോളനിവാസികളുടെ ആവശ്യം.

Tags:    
News Summary - 'Government Houses' perishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.