അപകടത്തിൽപ്പെട്ട കാർ

നാട്ടുകലിൽ 24 മണിക്കൂറിനിടെ മൂന്ന് വാഹനാപകടങ്ങൾ, യാത്രക്കാർക്ക് പരിക്ക്

തച്ചനാട്ടുകര (പാലക്കാട്): നാട്ടുകൽ പാറപ്പുറത്തിന് സമീപം കാർ മരത്തിലിടിച്ച് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്ക് അപകടത്തിൽ പെട്ടത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. രണ്ടു മണിക്കൂറിനു ശേഷം പുലർച്ചെ മൂന്നുമണിക്ക് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു കാർ എതിരെ വരികയായിരുന്ന ഓട്ടോ കാറിൽ ഇടിച്ചു. ഈ അപകടത്തിൽ കാർ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. ഓട്ടോ കാറിൽ ഉണ്ടായിരുന്ന രണ്ടു പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇതേ സ്ഥലത്ത് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് എത്തിയിരുന്ന പൊലീസുകാർ സഞ്ചരിച്ചിരുന്ന വാഹനം വാനുമായി കൂട്ടിയിടിച്ച് 6 പോലീസ് കാർക്ക് പരിക്കേറ്റിരുന്നു

Tags:    
News Summary - Passengers injured in vehicle accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.