ജീവിതത്തി‍െൻറ നിറംമങ്ങി പുഷ്പ വ്യാപാരികൾ

കൊ​ടു​വാ​യൂ​ർ: ഉ​ത്സ​വ​ങ്ങ​ളും മു​ഹൂ​ർ​ത്ത​ങ്ങ​ളു​മി​ല്ലാ​തെ പു​ഷ്പ വ്യാ​പാ​രി​ക​ളു​ടേ​ത് തീ​രാ​ത്ത ദു​രി​തം. ഒ​ന്നാം ലോ​ക്ഡൗ​ണി​ൽ ആ​രം​ഭി​ച്ച വ്യാ​പാ​ര​ത്ത​ക​ർ​ച്ച​യാ​ണ് ര​ണ്ടാം കോ​വി​ഡ് ത​രം​ഗ കാ​ലം വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന​ത്. ക്ഷേ​ത്ര​ങ്ങ​ളി​ൽ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യും എ​ടു​ത്തു​മാ​റ്റാ​ത്ത​തും വി​വാ​ഹ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം തി​ട്ട​പ്പെ​ടു​ത്തി​യ​തും തു​ട​രു​ന്ന​താ​ണ് പു​ഷ്പ വ്യാ​പാ​രി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. കൊ​ടു​വാ​യൂ​ർ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ 1250ല​ധി​കം ചെ​റു​തും വ​ലു​തു​മാ​യ പു​ഷ്പ വ്യാ​പാ​രി​ക​ൾ ഉ​ണ്ട്.

നി​ല​വി​ൽ ലോ​ക്ഡൗ​ണി​ൽ അ​ൽ​പം ഇ​ള​വു​ണ്ടാ​യ​തി​നാ​ൽ ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സ​മാ​ണ് ജോ​ലി. മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ വീ​ട്ടി​ലി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് പു​ഷ്പ വ്യാ​പാ​രി ന​വ​ക്കോ​ട് ബ​ഷീ​ർ പ​റ​യു​ന്നു. പു​ഷ്പാ​ർ​ച്ച​ന​ക​ൾ​ക്കും വി​വാ​ഹ പ​ന്ത​ലു​ക​ൾ​ക്കു​മാ​ണ് ചു​രു​ങ്ങി​യ രീ​തി​യി​ൽ പൂ​മാ​ല വി​ൽ​പ​ന ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

നി​ല​വി​ൽ ഗു​രു​വാ​യൂ​രി​ലേ​ക്കാ​ണ് കൊ​ടു​വാ​യൂ​രി​ലെ ക​ച്ച​വ​ട​ക്കാ​ർ പു​ഷ്പ​ഹാ​രം നി​ർ​മി​ച്ച് ന​ൽ​കി വ​രു​ന്ന​ത്. ആ​ഴ്ച​യി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം തൊ​ഴി​ൽ ചെ​യ്യു​ന്ന​തി​നാ​ൽ ക​ട​ബാ​ധ്യ​ത​യി​ൽ മു​ങ്ങി​യി​രി​ക്കു​ക​യാ​ണ് പു​ഷ്പ വ്യാ​പാ​രി​ക​ൾ. നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​ടു​ത്തു ക​ള​യു​ന്ന​തു വ​രെ സ​ർ​ക്കാ​റി‍െൻറ സ​ഹാ​യം ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ് പു​ഷ്പ വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം.

Tags:    
News Summary - Florists Problem in Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.