സിവിൽ സ്റ്റേഷന് സമീപം ഉണ്ടായ അഗ്നിബാധ
മണ്ണാർക്കാട്: സിവിൽ സ്റ്റേഷന് സമീപം അഗ്നിബാധ. ബുധനാഴ്ച രാവിലെ ഏഴോടെയാണ് സിവിൽ സ്റ്റേഷന് പിറകിൽ ഒഴിഞ്ഞ ക്വാർട്ടേഴ്സുകൾ നിൽക്കുന്ന ഭാഗത്ത് അഗ്നിബാധയുണ്ടായത്. വിവിധ കേസുകളിൽ പിടിച്ചിട്ട വാഹനങ്ങളിൽ ഒരു ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. മറ്റു രണ്ടു വാഹനങ്ങൾക്കും ഭാഗികമായി തീപിടിച്ചു. വട്ടമ്പലത്തുനിന്ന് അഗ്നിരക്ഷ സേനയെത്തിയാണ് തീ അണച്ചത്.
രാവിലെ എട്ടിന് കാഞ്ഞിരം പൊറ്റശ്ശേരി ചേട്ടൻപടി നമ്പുശ്ശേരി ജോയിയുടെ പറമ്പിൽ മുറിച്ചിട്ട ഉണങ്ങിയ മരങ്ങൾക്കും തീപിടിച്ചു.
സ്റ്റേഷൻ ഫയർ ഓഫിസർ രഞ്ജിത്ത്, രാഖിൽ, രാഹുൽ, സുജിത്, സുരേഷ് കുമാർ എന്നിവർ ചേർന്നാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.