പാലക്കാട്: വായ്പ ആപ്പിന്റെയും നിധി ലിമിറ്റഡ് കമ്പനികളുടെയും മൈക്രോഫിനാൻസ് കമ്പനികളുടെയും പിടിയിൽ ജില്ല. ജില്ലയിൽ അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർ നിരവധിയാണ്. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ ലോഗോ ഉപയോഗപ്പെടുത്തിയാണ് മിക്ക മൊബൈൽ ആപ്പുകളും തട്ടിപ്പ് നടത്തുന്നത്.
വായ്പ ആവശ്യമുള്ളവരുടെ മുഴുവൻ രേഖകളും ഓൺലൈനായി വാങ്ങിച്ചശേഷം ലോൺ അനുവദിച്ചതായി കാണിച്ച് പ്രൊസസിങ് ചാർജ്ജ് അടക്കാൻ ആവശ്യപ്പെടുകയാണ് പതിവ്. ഇതിന് പുറമെ കമ്പനി നിയമം ലംഘിച്ചുവെന്നാരോപിച്ച് ജില്ലയിൽ 17 നിധി ലിമിറ്റഡ് സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി അധികൃതർ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. നിധി ലിമിറ്റിഡ് എന്ന പേരിൽ നിരവധി സ്ഥാപനങ്ങളാണ് ജില്ലയിൽ അടുത്ത കാലത്ത് മുളച്ചുവന്നത്.
മൈക്രോഫിനാൻസിൽ കുരുങ്ങി നട്ടം തിരിയുന്നവർക്ക് സഹായഹസ്തവുമായി എത്തുന്ന ഇത്തരം സ്ഥാപനങ്ങൾ മറ്റൊരു ചതിക്കുഴിയാണെന്ന് തിരിച്ചറിയുന്നില്ല. കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ സാമ്പത്തിക വിജയമാണ് ന്യു ജനറേഷൻ ധനകാര്യസ്ഥാപനങ്ങൾ സാധാരണക്കാർക്കിടയിൽ ഇറങ്ങിച്ചെന്ന് പണം കടം കൊടുക്കാൻ ധൈര്യപെടുന്നത്.
വ്യക്തികൾക്കും പുരുഷൻമാർക്കും വായ്പ നൽകുന്നത് കുറവാണ്. ഒരു ഈടും നൽകാതെ ആധാറും, ഫോട്ടോയും മാത്രം നൽകിയാൽ ഒരാഴ്ചക്കുള്ളിൽ അക്കൗണ്ടിലേക്ക് സംഖ്യ അനുവദിക്കും. തേങ്കുറുശ്ശി പഞ്ചായത്തിൽ 2018 ജനുവരി മുതൽ ഏപ്രിൽ വരെ ആറ് പേരാണ് വായ്പതട്ടിപ്പിനെ തുടർന്ന് ജീവനൊടുക്കിയത്. ജില്ലയിലെ കിഴക്കൻ മേഖലയായ ചിറ്റൂരും തട്ടിപ്പിൽ കുരുങ്ങി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.