മകളുടെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ പ്രവാസി മരിച്ചു

കുമരനല്ലൂർ: അടുത്ത മാസം നടക്കുന്ന മകളുടെ വിവാഹ ചടങ്ങിന് നാട്ടിൽ വരാനുള്ള ഒരുക്കത്തിലായിരുന്ന പ്രവാസി മരിച്ചു. പാലക്കാട് കപ്പൂര്‍കൊടിക്കാംകന്ന് സ്വദേശിചങ്ങരത്ത് അബൂബക്കറിൻ്റെ മകൻ അബ്ദുൽ റഷീദ് (49)ആണ് മരിച്ചത്. അൽ ഐൻ ടൗണിലെ അൽ റായ ഹോട്ടൽ ജീവനക്കാരനാണ്. ജോലിക്കിടെ മുറിയിലേക്ക് വിശ്രമത്തിന് പോവുകയും തിരിച്ചു വരാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരണപ്പെട്ട വിവരം അറിയുന്നത്.

റാസൽഖൈമയിലുള്ള മുസ്തഫ സഹോദരനാണ്. അൽഐൻ കെ.എം.സി.സി, പ്രവർത്തകർ മരണാനന്തര നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. അൽഐൻ ജീമി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ശനിയാഴ്ച നാട്ടിലെത്തിച്ച് രാവിലെ 10 മണിക്ക് ഖബറടക്കും. ഭാര്യ: സാജിദ. മക്കൾ: റംസീന, ഷംന, റഫ്ന, സഫീന, റിയാൻ. മരുമക്കൾ: നിസാർ, സവാദ്, അഷറഫ്.  

Tags:    
News Summary - Expatriate died when he was about to return home for his daughter's wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.