Posted On
date_range Updated On
date_range എക്സൈസ് റെയ്ഡ്; 157 അബ്കാരി കേസുകളും, 22 മയക്കുമരുന്ന് കേസുകളും
പാലക്കാട്: ജില്ലയില്‍ എക്സൈസ് റെയ്ഡുകള്‍ ശക്തമായി തുടരവെ 157 അബ്കാരി കേസുകളും 22 മയക്കുമരുന്ന് കേസുകളും കണ്ടെത്തിയതായി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു. ആകെ 654 പ്രതികളെ അറസ്റ്റ് ചെയ്തു. ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായാണ് നടപടി.
അബ്കാരി, എന്‍.ഡി.പി.എസ്, പുകയില ഉല്പന്നങ്ങള് എന്നിവ സംബന്ധിച്ച കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും പരാതികളും അനധികൃത കടത്ത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ജില്ലാതല കണ്ട്രോള് റൂമിലും താലൂക്ക് തല കണ്ട്രോള് റൂമുകളിലും വിളിച്ചറിയിക്കാവുന്നതാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.