മാത്തൂർ-മൂലോട്-വെട്ടിക്കാട് റോഡ്
മാത്തൂർ: എട്ട് വർഷം മുമ്പ് റോഡ് വീതി കൂട്ടി നവീകരിച്ചപ്പോൾ ഇപ്പോൾ ബസ് വരുമെന്ന് കേട്ട് ആശ്വസിച്ചവരാണ് മൂലോട്, വെട്ടിക്കാട് പ്രദേശവാസികൾ. എന്നാൽ, എട്ടു വർഷത്തിനിപ്പുറം നാടിന്റെ യാത്രാക്ലേശത്തിന് പരിഹാരമായില്ല. നബാർഡിന്റെ ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി പൂർത്തീകരിച്ച് 2005 ജനുവരി ഒമ്പതിനാണ് മൂലോട് വെട്ടിക്കാട് റോഡ് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടന വേളയിൽ മൂലോട്-വെട്ടിക്കാട് റൂട്ടിൽ പുതുതായി ബസ് സർവിസ് അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ എട്ടു വർഷമായിട്ടും വാഗ്ദാനം പാഴ്വാക്കായെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. കോട്ടായി-കുഴൽമന്ദം പ്രധാന പാതയിൽ മാത്തൂർ ബംഗ്ലാവ് സ്കൂൾ മുതൽ കോട്ടായി-പൂടൂർ പ്രധാന പാതയിലേക്ക് ചേരുന്ന മുലോട്-വെട്ടിക്കാട് റോഡിന്റെ ദൂരം അഞ്ച് കിലോമീറ്ററോളം വരും.
നിലവിൽ മൂലോട്, വെട്ടിക്കാട് പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളും വിദ്യാർഥികളും അഞ്ച് കിലോമീറ്റർ ദൂരം കാൽനടയായി താണ്ടിയാണ് യാത്ര. റോഡ് നന്നാക്കിയിട്ടും ബസ് റൂട്ട് അനുവദിക്കാത്ത അധികൃതരുടെ നടപടിയിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.