ജൂലൈ 10നകം വിദ്യാർഥി കൺസഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കാൻ നിർദേശം

പാലക്കാട്: വിദ്യാർഥികള്‍ക്കുള്ള യാത്ര കൺസഷന്‍ കാര്‍ഡ് വിതരണം ജൂലൈ 10നകം പൂര്‍ത്തിയാക്കണമെന്ന് സ്റ്റുഡന്‍റ് ട്രാവല്‍ ഫെസിലിറ്റി യോഗത്തില്‍ സ്ഥാപന മേധാവികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ വിഭാഗങ്ങളിലെ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് അതത് സ്ഥാപന മേധാവികള്‍ നല്‍കുന്ന കണ്‍സഷന്‍ കാര്‍ഡ് ഉപയോഗിച്ച് യാത്രയിളവ് നേടാം. സ്‌കൈ ബ്ലൂ കളറില്‍ നിശ്ചിത മാതൃകയിലുള്ള കാര്‍ഡിലെ ഒരുഭാഗത്ത് സ്ഥാപനം, പഠിക്കുന്ന കോഴ്‌സ്, വിദ്യാർഥിയുടെ ബോര്‍ഡിങ് പോയന്റ് എന്നിവ സംബന്ധിച്ച വിവരങ്ങളും ഓരോ ദിവസത്തെ യാത്രവിവരം രേഖപ്പെടുത്താനുള്ള പട്ടികയും ഉണ്ടായിരിക്കണം.

ഹയർ സെക്കന്‍ഡറി, യൂനിവേഴ്‌സിറ്റി, സ്വകാര്യസ്ഥാപനങ്ങളില്‍ പഠിക്കുന്നവർ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട സ്ഥാപന മേധാവിക്ക് അപേക്ഷ നല്‍കി ആർ.ടി.ഒ‍, ജോയന്റ് ആർ.ടി.ഒ മുഖേന വിതരണം ചെയ്യുന്ന കൺസഷന്‍ കാര്‍ഡ് ഉപയോഗിക്കണം.

എ.ഡി.എം കെ. മണികണ്ഠന്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സംഘടന പ്രതിനിധികള്‍, ആര്‍.ടി.ഒ എന്‍. തങ്കരാജന്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ എം.കെ. ജയേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - distribution of student concession cards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.