ഹേമാംബികനഗർ: 13കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ തമിഴ്നാട് സ്വദേശി ഉൾപ്പെടെ മൂന്നുപേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തമിഴ്നാട് വെല്ലൂർ സ്വദേശി അന്തോണി (21), അകത്തേത്തറ പി. രതീഷ് (44), കണ്ണൂർ ചെണ്ടയാട് സ്വദേശി രാജീവ് (46) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. രാജീവ് ധോണി ഫാമിലെ ജീവനക്കാരനും രതീഷ് കല്ലേക്കുളങ്ങര പീപ്ൾസ് റൂറൽ ക്രെഡിറ്റ് കോഒാപറേറ്റിവ് സൊസൈറ്റി സെക്രട്ടറിയുമാണ്.
പെൺകുട്ടിയെ പരിചയമുള്ള രതീഷ് കഴിഞ്ഞാഴ്ച സൊസൈറ്റിയിൽ ആളില്ലാത്ത സമയത്ത് വിളിച്ചുവരുത്തി പീഡിപ്പിച്ചതായാണ് കേസ്. മനോവിഷമത്തിലായ പെൺകുട്ടി സമൂഹമാധ്യമം വഴി പരിചയപ്പെട്ട വെല്ലൂരിലെ 21കാരനൊപ്പം ഒളിച്ചോടുകയായിരുന്നു. ഇതുസംബന്ധിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് ഇരുവരെയും വെല്ലൂരിൽനിന്ന് പിടികൂടി നാട്ടിലെത്തിച്ചു.
പെൺകുട്ടിയെ ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കി കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. പോക്സോ കുറ്റം ചുമത്തി റിമാൻഡ് ചെയ്ത പ്രതികളെ ആലത്തൂർ സബ് ജയിലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.