Posted On
date_range Updated On
date_range ബൈക്കിലെത്തി മാല കവർന്നു
ഒറ്റപ്പാലം: ബൈക്കിൽ ചുറ്റിക്കറങ്ങി ആഭരണം പൊട്ടിക്കുന്നത് മേഖലയിൽ പതിവാകുന്നു. കണ്ണിയംപുറം-ഭാരതപ്പുഴ റോഡിൽ അധ്യാപികയുടെ രണ്ട് പവൻ മാല ബുധനാഴ്ച കവർന്നു. ചൈതന്യ വീട്ടിൽ നിർമലയുടെ മാലയാണ് നഷ്ടപ്പെട്ടത്. രാവിലെ ഏഴോടെ പാല് വാങ്ങി മടങ്ങവെ ബൈക്കിലെത്തിയ രണ്ടുപേർ മാല പൊട്ടിച്ച് കടന്നു.
ഏതാനും ദിവസം മുമ്പും സമാനരീതിയിൽ പ്രദേശത്ത് കവർച്ച നടന്നിരുന്നു. മുരുക്കുംപറ്റയിൽ മുമ്പ് നടന്ന മോഷണശ്രമത്തെ തുടർന്ന് സി.സി.ടി.വിയിൽ പതിഞ്ഞ യുവാക്കളായ ബൈക്ക് സംഘത്തിെൻറ ചിത്രം പൊലീസ് പുറത്ത് വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.