Posted On
date_range Updated On
date_range ബൈക്ക് യാത്രികനെ ഇടിച്ച കാർ നിർത്താതെ പോയി
കോട്ടായി: ബൈക്കലിടിച്ച് ബൈക്ക് യാത്രികനെ പരിക്കേൽപിച്ച കാർ നിർത്താതെ പോയതായി പരാതി. വ്യാഴാഴ്ച രാത്രി 10.30ന് ഓടനൂർ ജങ്ഷനിലായിരുന്നു അപകടം. മേജർ റോഡിൽനിന്ന് പറളി റോഡിലേക്ക് മുറിച്ചുകടക്കുകയായിരുന്ന ബൈക്കിൽ പാലക്കാട് ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന കാർ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോവുകയായിരുന്നു.
ബൈക്ക് യാത്രികനായ ഒറ്റപ്പാലം ലക്കിടി ചൂലപ്പൊറ്റ രാധാകൃഷ്ണെൻറ മകൻ പത്മരാജനെ (32) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടായി പൊലീസ് കേസെടുത്ത് നിർത്താതെ പോയ വാഹനത്തെ അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.