കോങ്ങാട് പതിനാറാം മൈലിൽ അപകടത്തിൽപ്പെട്ട കാർ,
കാറിടിച്ച് തകർത്ത ഇണക്കാള
കോങ്ങാട്: പാലത്തറ ഭഗവതി ക്ഷേത്രത്തിലെ ഭരണിവേലക്ക് എഴുന്നള്ളിക്കാൻ സംസ്ഥാന പാതവക്കിൽ ഒരുക്കിയ ഇണക്കാള കാറിടിച്ച് തകർത്തു. മുണ്ടൂർ-തൂത പാതയിൽ ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. കടമ്പഴിപ്പുറം സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അശ്രദ്ധമായി വാഹനം ഓടിച്ച് നാശനഷ്ടം വരുത്തിയതിന് കോങ്ങാട് പൊലീസ് ദേശകമിറ്റിയുടെ പരാതി പ്രകാരം കേസെടുത്തു.
ഈ സമയത്ത് പരിസരത്ത് ആളുകൾ ആരുമുണ്ടായിരുന്നില്ല. ഇതുകാരണം ആളപായം ഒഴിവായി. കാറിന്റെ മുൻഭാഗം തകർന്നു. രണ്ട് ലക്ഷം ചെലവഴിച്ച് ഒരുക്കിയ വേലച്ചമയമായ ഇണക്കാള പൂർണമായി തകർന്നതായി ക്ഷേത്രഭാരവാഹികൾ പറഞ്ഞു. പതിനാറാം മൈൽ ബാലസംഘം ദേശവേല കമ്മിറ്റി ചെർപ്പുളശ്ശേരിയിൽ നിന്ന് വാടകക്കെടുത്ത ഇണക്കാളയുടെ സെറ്റ് ഘടിപ്പിച്ച് പന്തലിൽ ഒരുക്കിയിട്ടതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.