ആലത്തൂർ ബസ് സ്റ്റാൻഡിലെ അടച്ചിട്ടിരിക്കുന്ന ശുചിമുറി കെട്ടിടം
Posted On
date_range Updated On
date_range ആലത്തൂർ ബസ് സ്റ്റാൻഡിലെ ശുചിമുറി അടഞ്ഞുകിടക്കുന്നു; യാത്രക്കാർ ദുരിതത്തിൽ
ആലത്തൂർ: ബസ് സ്റ്റാൻഡിലെ ശുചിമുറി അടഞ്ഞുകിടക്കുന്നു. യാത്രക്കാർ ദുരിതത്തിൽ. നിരവധി യാത്രക്കാർ വന്നുപോകുന്ന സ്റ്റാൻഡിലാണ് ശുചിമുറി അടച്ചിട്ടിരിക്കുന്നത്.
ആലത്തൂർ ഗ്രാമപഞ്ചായത്തിന്റെതാണ് സ്റ്റാൻഡ്. പൈപ്പുകൾ അടഞ്ഞതാണ് കാരണമെന്നാണ് പറയുന്നത്. യാത്രക്കാർ വല്ലാതെ വിഷമിക്കുകയാണ്. കേടുപാട് ഉണ്ടെങ്കിൽ അടിയന്തരമായി നന്നാക്കി ശുചിമുറി തുറക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.