കൊ​ടു​വാ​യൂ​ർ ടൗ​ണി​ൽ ഓ​ട​ക​ളി​ലെ മാ​ലി​ന്യം നീ​ക്കം​ചെ​യ്ത പ്ര​ദേ​ശ​ത്ത് ത​ക​ർ​ന്ന സ്ലാ​ബ് പു​നഃ​സ്ഥാ​പി​ക്കാ​ത്ത നി​ല​യി​ൽ

ശു​ചീ​ക​രി​ച്ച ഓ​ട​ക​ളി​ലെ ത​ക​ർ​ന്ന സ്ലാ​ബ് സ്ഥാ​പി​ച്ചി​ല്ല; അ​പ​ക​ട​ം വ​ർ​ധി​ച്ചു

കൊ​ടു​വാ​യൂ​ർ: മാ​ലി​ന്യം നീ​ക്കി ശു​ചീ​ക​രി​ച്ച ഓ​ട​ക​ളി​ൽ ത​ക​ർ​ന്ന സ്ലാ​ബ് പു​നഃ​സ്ഥാ​പി​ച്ചി​ല്ല. അ​പ​ക​ടം വ്യാ​പ​ക​മാ​യി. 13 ല​ക്ഷം വി​നി​യോ​ഗി​ച്ച് കൊ​ടു​വാ​യൂ​രി​ൽ ഓ​ട​ക​ൾ ശു​ചീ​ക​രി​ക്ക​ൽ ആ​രം​ഭി ച്ചെ​ങ്കി​ലും ത​ക​ർ​ന്ന കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ​ക്കു​പ​ക​രം പു​തി​യ​വ സ്ഥാ​പി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച​ത്. ആ​ൽ​ത്ത​റ മു​ത​ൽ കി​ഴ​ക്കേ​ത്ത​ല വ​രെ​യും കൊ​ടു​വാ​യൂ​ർ ടൗ​ൺ മു​ത​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് റോ​ഡു​മാ​ണ് ഓ​ട​ക​ളി​ലെ മാ​ലി​ന്യം നീ​ക്കി​യ​ത്. ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ​ക്ക് പ​ക​രം പു​തി​യവ സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ നി​ര​വ​ധി വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​റ്റ​കു​റ്റ പ​ണി​ക​ൾ​ക്ക് ത​യാ​റാ​വാ​ത്ത​തി​നെ​തി​രെ നി​ര​വ​ധി പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​ണ്ടാ​യി.

തു​ട​ർ​ന​ട​പ​ടി​ക​ൾ വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട​ത്. മാ​ലി​ന്യം പു​റ​ത്തെ​ടു​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ​ക്കു പ​ക​രം പു​തി​യ സ്ലാ​ബു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​എ​ൽ. ബി​നു പ​റ​ഞ്ഞു. 

Tags:    
News Summary - broken slabs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.