വിജയൻ
Posted On
date_range Updated On
date_range ബൈക്ക് മോഷണക്കേസ് പ്രതി പിടിയിൽ
ചിറ്റൂർ: കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിനുമുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് വിൽപന നടത്തിയ പ്രതിയെ പിടികൂടി. നല്ലേപ്പിള്ളി ഇരട്ടക്കുളം സ്വദേശി വിജയൻ (റോബോട്ട് വിജയൻ -47) ആണ് കൊഴിഞ്ഞാമ്പാറ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 13നാണ് കേസിനാസ്പദമായ സംഭവം. ബസ് ഡ്രൈവർ ആയ നല്ലേപ്പിള്ളി തെക്കേ ദേശം സ്വദേശി ഗോപുവിന്റെ ബൈക്കാണ് മോഷണം പോയത്. മോഷ്ടിച്ച ബൈക്ക് പാലക്കാട്ട് വില്പന നടത്തിയതായും നിരവധി വാഹനമോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായ വിജയനെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.