Posted On
date_range Updated On
date_range പുകയില ഉൽപന്നങ്ങളുമായി ബീഹാർ സ്വദേശി പിടിയിൽ
പാലക്കാട്: ഓപറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപം പെട്ടിക്കട നടത്തി വന്നിരുന്ന ബീഹാർ സ്വദേശിയെ നിരോധിത പുകയില ഉൽപന്നങ്ങളുടെ ശേഖരവുമായി പിടികൂടി. ബീഹാർ സ്വദേശി നാഗേന്ദ്ര കുമാർ യാദവ് (32) ആണ് വാളയാർ പൊലീസിന്‍റെ പിടിയിലായത്.
കഞ്ചിക്കോട് വ്യാവസായിക മേഖല കേന്ദ്രീകരിച്ച് ഇയാൾ നടത്തുകയായിരുന്ന പെട്ടിക്കടയിലാണ് മിന്നൽ പരിശോധന നടത്തിയത്. 1260 പാക്കറ്റ് ഹാൻസ്, 560 പാക്കറ്റ് ലിപ് എന്നിവയാണ് കണ്ടെടുത്തത്. ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇയാൾ നിരോധിത പുകയില ഉൽപന്നങ്ങൾ വിപണനം നടത്തിയിരുന്നതെന്നാണ് പ്രാഥമിക വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.