തെന്നിലാപുരത്തെ ബാലകൃഷ്ണെൻറ എള്ള് കൃഷി
വടക്കേഞ്ചേരി: മകരക്കൊയ്ത്ത് കഴിഞ്ഞ നെല്‍വയലിൽ എള്ള് വിളഞ്ഞുനിൽക്കുന്ന കാഴ്ച പുതുതലമുറക്ക് കൗതുകമാണ്. കുംഭം, മീനം മാസങ്ങളിലെ വെയില് പൊരിഞ്ഞു പഴുക്കേണ്ട മണ്ണിലേക്കാണ് തെന്നിലാപുരത്ത് ബാലകൃഷ്ണന് എള്ളെറിഞ്ഞത്. പരീക്ഷണമെന്നോണം കൃഷിസ്ഥലം വെറുതെയിടാതെ എള്ളുവിതച്ചു.
ഒരേക്കറിന് ഒരുകിലോ വിത്താണ് വിതച്ചത്. കറുത്ത ഇനം വിത്താണ് ഉപയോഗിച്ചത്. വേനല്‍ കടുത്തതായിരുന്നെങ്കിലും ഇടവിട്ട് കിട്ടിയ മഴ കൃഷിക്ക് ഗുണമേകി. സമയാസമയങ്ങളില്‍ മഴ കിട്ടിയതോടെ എള്ള് ചെടി നന്നായി വളര്‍ന്നു. ഒന്നര മുതല്‍ രണ്ട് മീറ്റര്‍ വരെ ഉയരത്തിലാണ് ചെടികള്‍ വളര്‍ന്നത്.
നന്നായി കായ്ഫലവുമുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ചെടികള്‍ക്ക് 77 ദിവസത്തെ പ്രായമായിട്ടുണ്ട്. 15-20 ദിവസത്തിനുള്ളില്‍ വിളവെടുക്കാന്‍ കഴിയുമെന്ന് ബാലകൃഷ്ണന് പറഞ്ഞു. കന്നുകാലികള്‍ തിന്നാത്തതിനാല് വേലികെട്ടി സംരക്ഷിക്കേണ്ടതില്ല. വളപ്രയോഗവും വേണ്ടി വന്നില്ല.
ഒരേക്കറില്‍നിന്ന് 100 മുതല്‍ 200 വരെ കിലോ വിളവുണ്ടാകുമെന്നാണ് കൃഷിവിദഗ്ധരുടെ അഭിപ്രായം. എള്ളിന് ഔഷധഗുണം കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.