Posted On
date_range Updated On
date_range യുവാവിനെ ആക്രമിക്കൽ: തടവും പിഴയും ശിക്ഷ
പാലക്കാട്: പട്ടികജാതിയിൽപ്പെട്ട യുവാവിനെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്ക് തടവും പിഴയും ശിക്ഷ. മലമ്പുഴ കടുക്കാംകുന്നം മംഗലശ്ശേരി പ്രണബ് (പപ്പു-24), മലമ്പുഴ കടുക്കാംകുന്നം മുല്ലശ്ശേരി ദീപക് എന്നിവരെയാണ് എസ്.സി,എസ്.ടി. കോടതി ജഡ്ജ് ജോമോൻ ജോൺ ആറുമാസത്തെ തടവിനും 5000 രൂപ പിഴ അടക്കാനും പിഴ അടക്കാത്ത പക്ഷം ഒരുമാസത്തെ അധിക തടവിനും ശിക്ഷിച്ചത്. മലമ്പുഴ തോട്ടപ്പുര എന്ന സ്ഥലത്താണ് പട്ടികജാതിയിൽപ്പെട്ട യുവാവിനെ കമ്പി വടി കൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജയൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.