Posted On
date_range Updated On
date_range അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഇന്ന് തുടങ്ങും
അലനല്ലൂർ: എടത്തനാട്ടുകര ചലഞ്ചേഴ്സ് ഒമ്പതാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് വ്യാഴാഴ്ച വൈകീട്ട് ഏഴിന് കോട്ടപ്പള്ളി ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ തുടക്കംകുറിക്കും. ഒരുമാസകാലം നീണ്ടുനിൽക്കുന്ന ടൂർണമെന്റ് മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. അയ്യായിരം പേർക്ക് ഇരിക്കാവുന്ന ഗാലറി നിർമാണം പൂർത്തിയായി. 24 ടീമുകളാണ് കളികളത്തിലിറങ്ങുക. ഉദ്ഘാടന മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരിയും ലക്കി സോക്കർ കോട്ടപ്പുറവും തമ്മിൽ ഏറ്റുമുട്ടും. ലാഭ വിഹിതത്തിൽനിന്ന് പ്രദേശത്തെ ജീവകാരുണ്യ പ്രവൃത്തനങ്ങൾക്കും പാലിയേറ്റിവ് ക്ലിനിക്കിനും സാമ്പത്തിക സഹായം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.