വി.​ഇ. ഷാ​ജ​ഹാ​ൻ

സം​രം​ഭ മി​ക​വി​ന്റെ കാ​ൽ​നൂ​റ്റാ​ണ്ട്; ഷാ​ജ​ഹാ​ൻ പു​ര​സ്കാ​ര നി​റ​വി​ൽ

മു​ണ്ടൂ​ർ: കാ​ൽ​നൂ​റ്റാ​ണ്ട് കാ​ല​ത്തെ വ്യ​വ​സാ​യ സേ​വ​ന വീ​ഥി​യി​ൽ സം​രം​ഭ മി​ക​വി​ന് മു​ണ്ടൂ​ർ ഷാ​രോ​ൺ എ​ക്സ്ട്രൂ​ഷ​ൻ എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ സ്ഥാ​പ​ക​ൻ വി.​ഇ. ഷാ​ജ​ഹാ​ന് അം​ഗീ​കാ​രം. വ്യ​വ​സാ​യ വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ സം​രം​ഭ മി​ക​വി​ന് ചെ​റു​കി​ട ഉ​ൽ​പാ​ദ​ന യൂ​നി​റ്റ് ഇ​ന​ത്തി​ലാ​ണ് ജി​ല്ല​ത​ല​ത്തി​ൽ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്. പി.​വി.​സി പൈ​പ്പും ചെ​റു​കി​ട ഉ​ൽ​പ​ന്ന​ങ്ങ​ളും നി​ർ​മി​ക്കു​ന്ന യൂ​നി​റ്റി​ൽ പ്ര​ത്യ​ക്ഷ​ത്തി​ലും പ​രോ​ക്ഷ​മാ​യും 200 പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്നു​ണ്ട്. പു​ര​സ്കാ​ര വാ​ർ​ത്ത സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കു​ന്ന​താ​യും ക​ച്ച​വ​ട ക​ണ്ണി​ലു​പ​രി ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി ഉ​ൽ​പ​ന്ന വി​പ​ണി​ക്ക് ശ​ക്തി പ​ക​രാ​ൻ വ്യ​വ​സാ​യ പു​ര​സ്കാ​രം പ്ര​ചോ​ദ​നം പ​ക​രു​മെ​ന്ന് ഷ​ജ​ഹാ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - A quarter of a century of entrepreneurial excellence; Shajahan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.