കരിമ്പന നാരായണൻ
പാലക്കാട്: പാലക്കാട് കോട്ടയ്ക്ക് ചുറ്റും കരിമ്പനകൾക്ക് പറയാനുള്ളത് നട്ടുപിടിപ്പിച്ച കാവൽക്കാരനെപ്പറ്റിയാണ്. കുഴൽമന്ദം കണ്ണനൂർ നാരായണന് 90ാം വയസ്സിലും ഓർമകൾ പാലക്കാടൻ കരിമ്പനകളുടെ കരുത്തുപോലെ ഇന്നും നല്ല തെളിച്ചം.
മോട്ടോർ വാഹന വകുപ്പിലെ ടൈപ്പിസ്റ്റായിരുന്ന നാരായണൻ 1992ലാണ് പാലക്കാട് കോട്ടയ്ക്ക് ചുറ്റും കരിമ്പന നട്ടുപിടിപ്പിക്കാൻ തുടങ്ങിയത്. 900 ഓളം കരിമ്പനകൾ ഇതുവരെ നട്ടു നനച്ച് വളർത്തി. താൻ പൊന്നുപോലെ പരിപാലിച്ച് വന്ന കരിമ്പനകൾ കുറേയേറെ കോട്ടയ്ക്കു ചുറ്റുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി മുറിച്ചുമാറ്റിയത് നാരായണട്ടനെ ഏറ്റവും വിഷമിപ്പിച്ച ഒന്നാണ്. പരിസ്ഥിതി പ്രവർത്തകർ ഇടപ്പെട്ടാണ് കരിമ്പനകൾ കൂട്ടത്തോടെ മുറിച്ചുമാറ്റുന്നത് നിർത്തിവെപ്പിച്ചത്.
നാരയണന്റെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് വാട്ടർ അതോററ്റിയിൽ നിന്നും ടൈപ്പിസ്റ്റായി വിരമിച്ച ഭാര്യ ശകുന്തളയുടെ പിന്തുണയുമുണ്ടെന്ന് നാരായണൻ പറഞ്ഞു. പരിസ്ഥിതിദിനത്തിൽ എലപ്പുള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ രാവിലെ 10ന് പരിസ്ഥിതി നാരായണേട്ടന് ആദരം ഒരുക്കുന്നുണ്ട്. പാലക്കാടിന്റെ ജനകീയ പനങ്കാവ് പദ്ധതിക്കും വ്യാഴാഴ്ചയാണ് തുടക്കമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.