പട്ടാമ്പി: ഭാരതപുഴക്ക് കുറുകെ നിർമിക്കുന്ന തടയണക്ക് സാങ്കേതിക അനുമതിയായതായി മുഹമ്മദ് മുഹസിൻ എം.എൽ.എ. 32.50 കോടിയുടെ അനുമതിയാണ് ലഭ്യമായത്. പുഴക്ക് കുറുകെ 325 മീറ്റർ വീതിയിലും രണ്ട് മീറ്റർ ഉയരത്തിലുമാണ് നിർമാണം പദ്ധതിയിടുന്നത്. കീഴായൂർ പാടശേഖരം, ആര്യമ്പാടം പാടശേഖരം, തൃത്താല പഞ്ചായത്തിലെ ഞാങ്ങാട്ടിരി, തിരുമിറ്റക്കോട് പഞ്ചായത്ത് എന്നിവിടങ്ങളിലായി 1500 ഹെക്ടർ പാടശേഖരത്തിൽ ജലസേചനത്തിനുള്ള ജലലഭ്യത ഉറപ്പാക്കുന്നതാണ് പദ്ധതി.
വെള്ളിയാങ്കല്ല് പദ്ധതിയുടെ പ്രയോജനം പട്ടാമ്പി പാലം വരെ മാത്രം ലഭിക്കുന്ന സാഹചര്യത്തിൽ നഗരത്തില രണ്ട് പ്രധാന കുടിവെള്ള പദ്ധതികളുടേയും ജലസേചന പദ്ധതികളുടേയും പമ്പിങ് പ്രദേശങ്ങളിൽ മാർച്ച്-ഏപ്രിൽ മാസത്തോടെ ജലലഭ്യത കുറയുന്നത് വളരെയേറെ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. പട്ടാമ്പി മണ്ഡലത്തിലെ കീഴായൂർ പ്രദേശത്തെ ഏക്കറുകളോളം നെൽകൃഷി ചെയ്യുന്ന കർഷകരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നൽകുന്നതാണ് ഈ തടയണ. കഴിഞ്ഞ കുറെ വർഷങ്ങളായി ഭാരതപ്പുഴയിൽ ജലനിരക്ക് കുറയുമ്പോൾ നിലവിലുള്ള പമ്പ് ഹൗസിൽ നിന്നും വളരെ ദൂരെയായി ഒഴുക്ക് ഗതിമാറി പോയിരുന്ന സ്ഥിതിയാണുണ്ടായിരുന്നത്.
ഭാരതപ്പുഴയുടെ വെള്ളമുള്ള സ്ഥലങ്ങളിൽ നിന്നും പമ്പ്ഹൗസിന്റെ കിണറിലേക്ക് ചാലുകീറി വെള്ളം എത്തിച്ചാണ് കൃഷിക്കാർ ജലസേചനം നടത്തിയിരുന്നത്. ഇതു കൃഷിക്കാർക്ക് വളരെയേറെ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരുന്നു. തിരുവനന്തപുരത്ത് ബന്ധപ്പെട്ട ഓഫിസുകളിൽ നിരന്തരം ഇടപെട്ടതിനെത്തുടർന്ന് എൻജിനീയർമാരെ മന്ത്രി നേരിട്ട് വിളിച്ചുവരുത്തി നടപടികൾ സ്വീകരിച്ചാണ് സാങ്കേതിക അനുമതി ലഭ്യമായതെന്ന് എം.എൽ.
എ വാർത്തക്കുറിപ്പിൽ പറഞ്ഞു.വെള്ളിയാങ്കല്ല് പദ്ധതിയുടെ പ്രയോജനം പട്ടാമ്പി പാലം വരെ മാത്രം ലഭിക്കുന്ന സാഹചര്യത്തിൽ നഗരത്തില രണ്ട് പ്രധാന കുടിവെള്ള പദ്ധതികളുടേയും ജലസേചന പദ്ധതികളുടേയും പമ്പിങ് പ്രദേശങ്ങളിൽ മാർച്ച്-ഏപ്രിൽ മാസത്തോടെ ജലലഭ്യത കുറയുന്നത് വളരെയേറെ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. പട്ടാമ്പി മണ്ഡലത്തിലെ കീഴായൂർ പ്രദേശത്തെ ഏക്കറുകളോളം നെൽകൃഷി ചെയ്യുന്ന കർഷകരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നൽകുന്നതാണ് ഈ തടയണ. കഴിഞ്ഞ കുറെ വർഷങ്ങളായി ഭാരതപ്പുഴയിൽ ജലനിരക്ക് കുറയുമ്പോൾ നിലവിലുള്ള പമ്പ് ഹൗസിൽ നിന്നും വളരെ ദൂരെയായി ഒഴുക്ക് ഗതിമാറി പോയിരുന്ന സ്ഥിതിയാണുണ്ടായിരുന്നത്.
ഭാരതപ്പുഴയുടെ വെള്ളമുള്ള സ്ഥലങ്ങളിൽ നിന്നും പമ്പ്ഹൗസിന്റെ കിണറിലേക്ക് ചാലുകീറി വെള്ളം എത്തിച്ചാണ് കൃഷിക്കാർ ജലസേചനം നടത്തിയിരുന്നത്. ഇതു കൃഷിക്കാർക്ക് വളരെയേറെ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരുന്നു. തിരുവനന്തപുരത്ത് ബന്ധപ്പെട്ട ഓഫിസുകളിൽ നിരന്തരം ഇടപെട്ടതിനെത്തുടർന്ന് എൻജിനീയർമാരെ മന്ത്രി നേരിട്ട് വിളിച്ചുവരുത്തി നടപടികൾ സ്വീകരിച്ചാണ് സാങ്കേതിക അനുമതി ലഭ്യമായതെന്ന് എം.എൽ.എ വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.