17.3 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

ചെർപ്പുളശ്ശേരി (പാലക്കാട്​): 17.3 കിലോ കഞ്ചാവുമായി വയനാട്​ സ്വദേശികളായ രണ്ടുപേരെ ചെർപ്പുളശ്ശേരിയിൽ പൊലീസ്​ അറസ്റ്റ്​ ചെയ്തു. സുൽത്താൻ ബത്തേരി സ്വദേശികളായ പുളിക്കൽ വീട്ടിൽ എ.വി. ജോണി (51), പള്ളിക്കുന്ന് കൈറ്റിയാരത്ത് വീട്ടിൽ ജോസഫ് (65) എന്നിവരാണ്​ പിടിയിലായത്​. ചെർപ്പുളശ്ശേരി ടൗണിൽ ഇ.എം.എസ് റോഡ് ബിവറേജസ്​ ഔട്ട്​ലെറ്റിന് പിൻവശത്തുള്ള ഒഴിഞ്ഞ പറമ്പിൽനിന്നാണ് ചൊവ്വാഴ്ച ഉച്ചക്ക്​ 12ന്​​ ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്​. തിരുപ്പതിയിൽനിന്ന് വാങ്ങിയ കഞ്ചാവ്​ നിലമ്പൂർ വഴി വയനാട്ടിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതിയെന്ന്​ ഇവർ മൊഴി നൽകി. രണ്ടുപേരുടെയും പേരിൽ 20ൽപരം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇൻസ്​പെക്​ടർ കെ. സുജിത്തിന്‍റെയും സബ് ഇൻസ്​പെക്ടർ സുനിലിന്‍റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്​ ഇവരെ പിടികൂടിയത്. ഒറ്റപ്പാലം കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. Pew ch py 5 കഞ്ചാവ് പിടികൂടിയ കേസിൽ പിടിയിലായ എ.വി. ജോണി pew ch py 6 ജോസഫ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.