പിടികൂടിയ കഞ്ചാവുമായി സംയുക്ത പരിശോധന സംഘം
Posted On
date_range Updated On
date_range ഉടമയില്ലാത്ത നിലയിൽ സൂക്ഷിച്ച 16 കിലോ കഞ്ചാവ് കണ്ടെത്തി
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് ഉടമയില്ലാത്ത നിലയിൽ രണ്ടു ബാഗുകളിൽ സൂക്ഷിച്ച 16 പാക്കറ്റുകളിൽനിന്നായി 16.100 കിലോ കഞ്ചാവ് കണ്ടെത്തി.
പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി പോളും സംഘവും പാലക്കാട് ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പരിശോധനയിൽ പാലക്കാട് ആർ.പി.എഫ് സബ് ഇൻസ്പെക്ടർ ബിനോയ് കുമാർ, എൻ.അശോക്, രേവതി എസ്. കുമാർ,അസി. എക്സൈസ് പ്രീവന്റിവ് ഒാഫിസർ രാജേഷ് കുമാർ, ഗോകുലകുമാർ, സുനിൽ കുമാർ, വനിത സിവിൽ എക്സൈസ് ഓഫിസർ കെ.ആർ. രഞ്ജു, എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.