ഷൊർണൂർ: പട്ടാമ്പി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരും ഷൊർണൂർ റെയിൽവേ സംരക്ഷണ സേനയും ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 15 ലിറ്റർ ഗോവൻ നിർമിത വിദേശമദ്യം പിടികൂടി. പ്രതിയെ പിടികൂടാനായില്ല. പട്ടാമ്പി റേഞ്ച് ഇൻസ്പെക്ടർ പി. ഹരീഷ്, പി.ഒ. കെ. വസന്തകുമാർ, സി.ഇ.ഒ.മാരായ ജോസ്, നിതീഷ് ഉണ്ണി, ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരും ആർ.പി.എഫ്. സബ് ഇൻസ്പെക്ടർ ഷാജു തോമസുമാണ് പരിശോധന നടത്തിയത്. പട്ടാമ്പി എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്റിവ് ഓഫിസർ കെ. വസന്തകുമാറിന്റെ നേതൃത്വത്തിൽ തെക്കുമല നെടുമ്പ്രത്ത് പടയിൽ നടത്തിയ റെയ്ഡിൽ 90 ലിറ്റർ വാഷും പിടികൂടി. എക്‌സൈസ് ഓഫിസർമാരായ ജോസ്, നിതീഷ് ഉണ്ണി, ഡ്രൈവർ രാധാകൃഷ്ണൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ പിടികൂടാനായില്ല. PEW SRR 1: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയ ഗോവൻ നിർമിത വിദേശമദ്യവുമായി ഉദ്യോഗസ്ഥർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.