box ആലത്തൂരിൽ ഒരുക്കുന്നു ആലത്തൂർ: ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, പാടശേഖരസമിതികൾ എന്നിവയുടെ ആഭിമുഖ്യത്തിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിൽ ആലത്തൂർ ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലുമായി 100 കൃഷിയിടങ്ങളിൽ കാലാവസ്ഥാ അതിജീവനകൃഷി ആരംഭിക്കാൻ തീരുമാനിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന വിത്തിനങ്ങൾ ഉപയോഗിക്കുക, മണ്ണിലെ കാർബൺ ശേഖരം മെച്ചപ്പെടുത്തുന്ന രീതികൾ അവലംബിക്കുക, ജൈവവളങ്ങളുടെയും ജൈവകീടനാശിനികളുടെയും ഉപയോഗം വർധിപ്പിക്കുക, ഇക്കോളജിക്കൽ എൻജിനിയറിങ് അഥവാ പരിസ്ഥിതി പരിവർത്തന കൃഷി, ജൈവകൃഷി തുടങ്ങി രാസവിഷങ്ങൾ പൂർണമായും ഒഴിവാക്കി മണ്ണിന്‍റെ ആരോഗ്യം സംരക്ഷിച്ച് സൂക്ഷ്മ ജീവികളുടെയും മിത്ര പ്രാണികളുടെയും എണ്ണം വർധിപ്പിച്ച് ചെടികളുടെ ആരോഗ്യം ഉറപ്പ് വരുത്തി മികച്ച വിളവ് നേടുകയാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനും പൊരുത്തപ്പെടാനും സാധിക്കുമെന്നതാണ് നേട്ടമായി കാണുന്നത്. വിദ്യാർഥികളിൽ കാർഷിക അവബോധം വളർത്തുന്നതിന്റെ ഭാഗമായി ആലത്തൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനികളേയും പങ്കെടുപ്പിക്കുന്നുണ്ടെന്ന് കൃഷി ഓഫിസർ എം.വി. രശ്മി അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിന്‍റെ ഉദ്ഘാടനം കെ.ഡി. പ്രസേനൻ എം.എൽ.എ കർഷക ദിനത്തിൽ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.