മുണ്ടൂർ: തമിഴ്നാട് സ്വദേശികളായ മൂന്നംഗ സംഘം സഞ്ചരിച്ച കാർ തട്ടിയെടുത്ത് 98 ലക്ഷം രൂപ കവർന്നശേഷം കാർ ഉപേക്ഷിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12ന് പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ വേലിക്കാട്ട് പാലത്തിലാണ് സംഭവം. ചെന്നൈയിൽനിന്ന് വന്ന ബഷീർ (46), ദമീൻ (42), അമീൻ (52) എന്നിവരാണ് കാറിൽ സഞ്ചരിച്ചിരുന്നത്. രണ്ട് കാറുകളിലായി വന്ന കവർച്ച സംഘം ഇവരുടെ വാഹനത്തിന് മുമ്പിൽ ഒരു കാർ കുറുകെയിട്ട് തടഞ്ഞു. മറ്റൊരു കാർ പിറകെ നിർത്തി. യാത്രക്കാരെ ബലമായി പിടിച്ചിറക്കി മർദിച്ചശേഷം കാർ തട്ടിയെടുക്കുകയായിരുന്നു. മേലാറ്റൂർ സ്വദേശിക്ക് കൊണ്ടുപോവുന്ന പണമാണ് കവർന്നത്. കോങ്ങാട് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. തട്ടിയെടുത്ത കാർ കോട്ടായിക്കടുത്ത് തോലന്നൂർ ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ ശനിയാഴ്ച കണ്ടെത്തി. കാർ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.