പഠ്‌ന ലിഖ്‌ന അഭിയാന്‍: 50,660 പേര്‍ ഇന്ന് പരീക്ഷ കേന്ദ്രങ്ങളിലേക്ക്

പാലക്കാട്​: കേന്ദ്ര-സംസ്ഥാന സംയുക്ത സാക്ഷരത പദ്ധതിയായ പഠ്‌ന ലിഖ്‌ന അഭിയാന്‍റെ ഭാഗമായി ഞായറാഴ്ച നടക്കുന്ന സാക്ഷരത പരീക്ഷയില്‍ ജില്ലയില്‍നിന്ന്​ 50,660 പഠിതാക്കള്‍ പങ്കെടുക്കും. മികവുത്സവം സാക്ഷരത പരീക്ഷയുടെ ജില്ലതല ഉദ്ഘാടനം പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ വിളയോടി നല്ലമാടന്‍ചള്ള എസ്.എന്‍.യു.പി സ്‌കൂളില്‍ രാവിലെ പത്തിന്​ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പഠിതാക്കള്‍ക്കുള്ള ചോദ്യപേപ്പര്‍ വിതരണം ചെയ്യും. ജില്ലയില്‍ 1,668 വാര്‍ഡുകളില്‍നിന്നായി 40,914 സ്ത്രീകളും 9,746 പുരുഷന്മാരുമാണ്​ പരീക്ഷയെഴുതുന്നത്. കെ.എസ്.ഇ.ബി പൊതു തെളിവെടുപ്പ് മാറ്റി പാലക്കാട്​: സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2022-23 മുതല്‍ 2026-27 വരെയുള്ള വരവുചെലവ്​ കണക്കുകളും വൈദ്യുതി നിരക്കുകള്‍ പുനര്‍നിർണയിക്കുന്നതും ആയി ബന്ധപ്പെട്ട്​ മാര്‍ച്ച് 28, 29 തീയതികളിൽ നടത്താനിരുന്ന പൊതുതെളിവെടുപ്പ് പണിമുടക്ക് കാരണം ഏപ്രില്‍ 13ലേക്ക് മാറ്റി. ജില്ല പഞ്ചായത്തിലുള്ള ഇ.എം.എസ് സ്മാരക ഹാളിലാണ്​​ തെളിവെടുപ്പ്​ നടക്കുക. ഫോണ്‍: 0471 2735599.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.