ഒറ്റത്തവണ തീര്‍പ്പാക്കല്‍: അദാലത്ത് 28ന്

പാലക്കാട്: പറളി സബ് രജിസ്ട്രാര്‍ ഓഫിസില്‍ 2017 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളുടെ അണ്ടര്‍ വാല്യൂവേഷനുമായി ബന്ധപ്പെട്ട് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് ജനുവരി 28ന് നടക്കുമെന്ന് സബ്​ രജിസ്ട്രാര്‍ അറിയിച്ചു. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേ ദിവസം രാവിലെ 10 മുതല്‍ ഓഫിസിലെത്തി തുക അടയ്ക്കാം. ഇവര്‍ക്ക് ഫീസ് പൂര്‍ണമായി ഒഴിവാക്കി കിട്ടുമെന്നും സ്റ്റാമ്പ് ഡ്യൂട്ടിയുടെ 30 ശതമാനം അടച്ചാല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു. ---------------- മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം പാലക്കാട്: കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മണിയോഡര്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന അസുഖബാധിതരും കിടപ്പുരോഗികളായ ഗുണഭോക്താക്കളും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ജില്ല എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം. 2019 ഡിസംബര്‍ 31 വരെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ്​ പൂര്‍ത്തിയാക്കാത്തവര്‍ ഫെബ്രുവരി ഒന്ന് മുതല്‍ 20 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ്​ നടത്തണം. മസ്റ്ററിങ്​ പരാജയപ്പെടുന്നവര്‍ക്ക് ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കി മസ്റ്ററിങ്​ പൂര്‍ത്തീകരിക്കാം. 2019 ഡിസംബര്‍ 31 വരെയുള്ള ഗുണഭോക്താക്കളില്‍ ഇതുവരെയും മസ്റ്ററിങ്​ ചെയ്യാത്ത ഗുണഭോക്താക്കളാണ് മസ്റ്ററിങ്​ ചെയ്യേണ്ടത്. ------------------------------ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2: അഭിമുഖം 29ന് പാലക്കാട്: ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 116/2020) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാർഥികള്‍ക്ക് ജനുവരി 29ന് പബ്ലിക് സർവിസ് കമീഷന്റെ എറണാകുളം മേഖലാ ഓഫിസില്‍ അഭിമുഖം നടക്കുമെന്ന് ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു. ----------------------- ഫാര്‍മസിസ്റ്റ് തസ്തികയില്‍ ഒഴിവ് പാലക്കാട്: ജില്ല ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. അപേക്ഷകര്‍ക്ക് ഡി.ഫാം/ഉയര്‍ന്ന യോഗ്യത-സര്‍ക്കാര്‍ അംഗീകൃത ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. പ്രായപരിധി 18നും 40നും ഇടയില്‍. പ്രവൃത്തിപരിചയം അഭികാമ്യം. താൽപര്യമുള്ളവര്‍ പ്രായം, യോഗ്യത സര്‍ട്ടിഫിക്കറ്റ്​, മാര്‍ക്ക് ലിസ്റ്റിന്‍റെ പകര്‍പ്പ്​ എന്നിവയുമായി ജനുവരി 28ന് രാവിലെ 9.30ന് ജില്ല ആശുപത്രിയില്‍ അഭിമുഖത്തിന്​ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524. ---------------------- അറബിക് ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍: അഭിമുഖം രണ്ടിന് പാലക്കാട്: വിദ്യാഭ്യാസ വകുപ്പില്‍ അറബിക് ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (കാറ്റഗറി നമ്പര്‍ 179/2020 ) തസ്തിക തിരഞ്ഞെടുപ്പിനുള്ള അഭിമുഖം ഫെബ്രുവരി രണ്ടിന് ജില്ല പി.എസ്.സി ഓഫിസില്‍ നടക്കുമെന്ന് ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.