പട്ടാമ്പി: സി.പി.ഐ ജില്ല സമ്മേളനം ആഗസ്റ്റ് 23 മുതല്‍ 25 വരെ പട്ടാമ്പിയില്‍ നടക്കുമെന്ന് സെക്രട്ടറി ടി. സിദ്ധാർഥൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 23ന് വൈകീട്ട് നാലിന് പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തിൽ ജില്ല എക്സിക്യൂട്ടിവ് അംഗം എ.എസ്. ശിവദാസ് പതാക ഉയര്‍ത്തും. പതാക -കൊടിമര ജാഥകള്‍ 23ന് സംഗമിക്കും. ജില്ല കൗണ്‍സില്‍ അംഗമായിരിക്കെ അന്തരിച്ച യു. അച്യുതന്റെ ജന്മനാടായ കല്ലുവഴിയില്‍നിന്ന് എത്തിക്കുന്ന പതാക സമ്മേളനനഗറില്‍ ജില്ല കൗണ്‍സില്‍ അംഗം പി.ടി. ഹംസ ഏറ്റുവാങ്ങും. വൈകീട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം സാഹിത്യകാരന്‍ കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. 25ന് രാവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണവും പൊതുചര്‍ച്ചയും നടക്കും. ദേശീയ എക്സി. അംഗം കെ.ഇ. ഇസ്മയില്‍, ദേശീയ കൗണ്‍സില്‍ അംഗം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, ദേശീയ കമ്മിറ്റി അംഗം കെ.പി. രാജേന്ദ്രന്‍, സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു, സംസ്ഥാന എക്സി. അംഗങ്ങളായ റവന്യൂ മന്ത്രി കെ. രാജന്‍, ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി, സി.എന്‍. ജയദേവന്‍, വി. ചാമുണ്ണി എന്നിവര്‍ ചര്‍ച്ചകളില്‍ സംസാരിക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന കൗൺസിൽ അംഗം വിജയൻ കുനിശ്ശേരി, ജില്ല അസി. സെക്രട്ടറി കെ. കൃഷ്ണൻകുട്ടി, ജില്ല എക്സി. അംഗങ്ങളായ ഒ.കെ. സെയ്തലവി, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, കൗൺസിൽ അംഗം കോടിയിൽ രാമകൃഷ്ണൻ, മണ്ഡലം സെക്രട്ടറി പി.കെ. സുഭാഷ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.