പ്ലേസ്​മെന്റ് ഡ്രൈവ് 21ന്

പാലക്കാട്: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ റിലേഷന്‍ഷിപ്പ് മാനേജര്‍, ടെലി സെയില്‍സ് ആൻഡ് സർവിസ് അസോസിയേറ്റ്‌സ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ഡെവലപ്മെന്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് കരിയര്‍ പ്രോഗ്രാം, ടെക്‌നീഷ്യന്‍ (സി.സി.ടി.വി), ബ്രാഞ്ച് മാനേജര്‍, ഫീല്‍ഡ് ഓഫിസര്‍ ഒഴിവുകളിലേക്ക് നിയമിക്കപ്പെടാന്‍ താൽപര്യമുള്ള ഉദ്യോഗാർഥികള്‍ മാര്‍ച്ച് 21ന് രാവിലെ 10ന് മൂന്ന് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ എത്തണമെന്ന് ചിറ്റൂര്‍ കരിയര്‍ ഡെവലപ്മെന്റ് മാനേജര്‍ അറിയിച്ചു. സി.ഡി.സിയില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്ട്രേഷന്‍ സ്ലിപ്പ് കൊണ്ടുവരണം. കോവിഡ് മാനദണ്ഡം പാലിച്ച് പ്ലേസ്​മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം. 155 ഒഴിവുകളാണുള്ളത്. ഫോണ്‍: 04923 223297.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.