സ്ത്രീധന രഹിത സമൂഹ വിവാഹം 20ന്

വടക്കഞ്ചേരി: പി.എൻ.സി മേനോൻ നേതൃത്വം നൽകുന്ന ശ്രീ കുറുംബ എജുക്കേഷനൽ ആൻഡ് ചാരിറ്റബ്​ൾ ട്രസ്റ്റിന്‍റെ 25ാമത്തെ സ്ത്രീധന രഹിത സമൂഹ വിവാഹം ആഗസ്റ്റ്​ 20ന് നടക്കും. മൂലംകോട് ശ്രീ കുറുംബ കല്യാണമണ്ഡപത്തിൽ നടക്കുന്ന സമൂഹ വിവാഹത്തിൽ 20 യുവതികൾ മംഗല്യവതികളാകും. ഇതോടെ ട്രസ്റ്റിന്‍റെ തണലിൽ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന ദമ്പതികളുടെ എണ്ണം 667 ആയി ഉയരും. രാവിലെ 9.30ന് ആരംഭിക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുക്കും. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര എന്നീ മൂന്ന് പഞ്ചായത്തുകളിലെ നിർധന കുടുംബങ്ങളിൽനിന്നുള്ള യുവതികളെയാണ് സമൂഹ വിവാഹത്തിനായി തെരഞ്ഞെടുത്തതെന്ന് സ്കൂൾ പ്രിൻസിപ്പലും ട്രസ്റ്റിയുമായ പി. കനകസതി നായർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.