പൊലീസ്​ 16 കേസുകൾ രജിസ്​റ്റർ ചെയ്​തു

പാലക്കാട്​: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ചൊവ്വാഴ്​ച പൊലീസ് നടത്തിയ പരിശോധനയില്‍ 16 കേസ് രജിസ്​റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 24 പേരെ അറസ്​റ്റ് ചെയ്തു. രണ്ട്​ വാഹനങ്ങളും പിടിച്ചെടുത്തു. അനാവശ്യമായി പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാലാണ് കേസുകള്‍ രജിസ്​റ്റര്‍ ചെയ്തത്. `````````````````````````````````````` മാസ്‌ക് ധരിക്കാത്ത 738 പേര്‍ക്കെതിരെ കേസ് പാലക്കാട്​: മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 738 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതി​ൻെറ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു. ------- സെക്ടറല്‍ മജിസ്‌ട്രേറ്റ്​ തല പരിശോധന: 440 കേസെടുത്തു പാലക്കാട്​: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ​േമയ്‌ മൂന്നിന് നടത്തിയ പരിശോധനയില്‍ 440 പ്രോട്ടോകോള്‍ ലംഘനങ്ങൾ കണ്ടെത്തി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിട്ടുള്ള പഞ്ചായത്ത്/നഗരസഭ പരിധികളിലാണ് പരിശോധന നടത്തുന്നത്. 54 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരാണ് പരിശോധന നടത്തിയത്. ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസിങ്​ ലംഘനം, കൂട്ടംകൂടി നില്‍ക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പുക, സമയപരിധി കഴിഞ്ഞിട്ടും കടകള്‍ തുറന്നുവെക്കുക എന്നിവക്കെതിരെയാണ് കേസ് എടുത്തത്. കടകള്‍, മാളുകള്‍, സിനിമ തിയറ്ററുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികളിലും കണ്ടെയ്ന്‍മൻെറ്​ സോണുകളിലും പരിശോധന നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.