കെ.എസ്.ആര്‍.ടി.സി ആഡംബര കപ്പല്‍ യാത്രയിൽ 156 പേര്‍

കെ.എസ്.ആര്‍.ടി.സി ആഡംബര കപ്പല്‍ യാത്രയിൽ 156 പേര്‍ പാലക്കാട്​: കെ.എസ്.ആര്‍.ടി.സിയും കെ.എസ്.ഐ.എന്‍.സിയും ചേർന്ന്​ സംഘടിപ്പിക്കുന്ന രണ്ടാംഘട്ട ആഡംബര ക്രൂയിസ് കപ്പല്‍ യാത്രക്കായി 156 പേര്‍ യാത്ര തിരിച്ചു. ശനിയാഴ്ച ഉച്ചക്ക്​ ഒന്നരയോടെ നാല് ലോ​േഫ്ലാര്‍ ബസുകളിലായാണ് സംഘം എറണാകുളത്തേക്ക്​ പുറപ്പെട്ടത്. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ജില്ല കോഓഡിനേറ്റര്‍ വിജയശങ്കര്‍, ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ടി.എ. ഉബൈദ്, ഇന്‍സ്പെക്ടര്‍ പി.എസ്. മഹേഷ് എന്നിവരാണ് സംഘത്തെ നയിക്കുന്നത്. വൈകീട്ട് എറണാകുളത്ത് നെഫ്രിറ്റി എന്ന ചതുര്‍നക്ഷത്ര ആഡംബര കപ്പലില്‍ അഞ്ച്​ മണിക്കൂര്‍ ആഘോഷ യാത്രയ്ക്കു ശേഷം അത്താഴ വിരുന്നും കഴിഞ്ഞ് 11 മണിയോടെ യാത്രികര്‍ പാലക്കാട്ടേയ്ക്ക് തിരിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. അടുത്ത യാത്ര ഏപ്രില്‍ ഒമ്പതിന് നടക്കും. അഞ്ച്​ ബസുകളാണ് ഇതിനായി തയാറാക്കിയത്. മൂന്ന്​ ബസുകളിലെ ബുക്കിങ്​ പൂർത്തിയായിട്ടുണ്ട്. ഫോണ്‍: 8714062425, 9947086128.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.