ഗൗരി ലക്ഷ്മിയുടെ ചികിത്സക്ക്​ ഇനിയും വേണം 12 കോടി

ഒരാഴ്ചക്കകം സുമനസ്സുകൾ നൽകിയത്​ നാല് കോടി രൂപ പാലക്കാട്: സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച ഷൊര്‍ണൂർ കല്ലിപ്പാടത്തെ ഗൗരിലക്ഷ്മിയുടെ ചികിത്സക്കായി നാല് ദിവസത്തിനുള്ളിൽ അക്കൗണ്ടിലേക്കെത്തിയത് നാല് കോടിയോളം രൂപ. 18 ദിവസത്തിനുള്ളിൽ 12 കോടി രൂപ കൂടി കണ്ടെത്താനായാൽ മാത്രമേ വിദേശത്ത് നിന്ന്​ മരുന്ന് എത്തിക്കാൻ സാധിക്കൂ. അടുത്ത മാസം രണ്ടിന് ഗൗരി ലക്ഷ്മിയുടെ രണ്ടാം പിറന്നാളാണ്. മകളുടെ ചികിത്സക്ക് വേണ്ടിയുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അച്ഛൻ ലിജു. നാല് ദിവസത്തിനുള്ളിൽ സുമനസ്സുകൾ നാല് കോടി രൂപ നൽകിയതിൽ സംതൃപ്തനായ ലിജു കനിവ് വറ്റാത്ത മനുഷ്യരുടെ സഹായം ഇനിയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. 18 ദിവസത്തിനുള്ളിൽ ബാക്കി പണം കൂടി കണ്ടെത്തി മരുന്നിനായി ഓര്‍ഡർ നൽകണം. രണ്ട് വയസ്സ്​​ പൂര്‍ത്തിയാകും മുമ്പ്​ ചികിത്സ തുടങ്ങിയാലേ ഗൗരി ജീവിതത്തിലേക്ക് പിച്ചവെച്ച്​ നടക്കൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.