കാറിൽ കടത്തിയ 1.158 കിലോ കഞ്ചാവ്​ പിടിയിൽ

ചെർപ്പുളശ്ശേരി: ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് ചെർപ്പുളശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എസ്. സമീറിന്‍റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ 1.158 കിലോ കഞ്ചാവുമായി കൈലിയാട് കുന്നപ്പുള്ളി വീട്ടിൽ മുഹമ്മദ് അഷ്റഫ് (39) പിടിയിലായി. കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. കുറച്ച്​ മാസങ്ങളായി ചെറിയ പാക്കറ്റുകളിലാക്കി ചില്ലറ വിൽപന നടത്തിവരുകയായിരുന്നു. ചളവറ, കൈലിയാട് ഭാഗങ്ങളിൽ വിൽപന വ്യാപകമാണെന്ന് പരാതി ലഭിച്ചതിൽ ദിവസങ്ങളായി എക്സൈസ് ഷാഡോ സംഘം ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. എക്സൈസ് സംഘത്തിന്‍റെ പരിശോധന കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. പിടികൂടിയ കഞ്ചാവിന് ചില്ലറവിപണിയിൽ അര ലക്ഷത്തോളം വിലവരും. ഒറ്റപ്പാലം കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. ഇൻസ്പെക്ടറെ കൂടാതെ പ്രിവന്‍റിവ് ഓഫിസർ ശിവശങ്കരൻ, മുഹമ്മദ് മുസ്തഫ, സി.ഇ.ഒമാരായ ജയപ്രകാശ്, ശ്രീകുമാർ വാക്കട, കെ.പി. രാജേഷ്, ഡ്രൈവർ സാജിർ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.