മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചയാൾക്ക് 10 വർഷം തടവും പിഴയും പാലക്കാട്: മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. കരിങ്കരപ്പുള്ളി ലക്ഷംവീട് ബഷീറിനെയാണ് (48) ശിക്ഷിച്ചത്. 2015 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരിങ്കരപുള്ളിയിൽ താമസിക്കുന്ന മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെയാണ് പീഡിപ്പിച്ചത്. അന്നത്തെ ടൗൺ സൗത്ത് ഇൻസ്‌പെക്ടർ സി.ആർ. പ്രമോദാണ് കേസ് അന്വേഷിച്ചത്. പ്രിൻസിപ്പൽ സബ് ജഡ്ജി (ഒന്ന്) അൻയാസ് തയ്യിൽ ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജി.പി. ആനന്ദും പൊലീസിനായി സീനിയർ സി.പി.ഒ ജിനപ്രസാദും ഹാജരായി. pew basheer ബഷീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.