പട്ടാമ്പി: എടപ്പലം ആലിക്ക പള്ള്യാൽ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണവും മുസാമിയ കെ.എം.സി.സി ചികിത്സ സഹായവും വിതരണം ചെയ്തു. പട്ടാമ്പി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്‍റ് ഇ. മുസ്തഫ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹുസൈൻ കണ്ടേൻ കാവ് ചികിത്സ സഹായം വിതരണം ചെയ്തു. ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം ഇബ്രാഹിംകുട്ടി എടപ്പലം നടത്തി. ശാഖ പ്രസിഡന്‍റ് പി. സൈതലവി അധ്യക്ഷത വഹിച്ചു. ശാഖ ജനറൽ സെക്രട്ടറി വി.പി. ഫൈസൽ സ്വാഗതവും കെ. ഷമീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.