പാലക്കാട് നഗരസഭയിൽ അദാലത്ത്

ഒറ്റപ്പാലം: നഗരസഭയിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാൻ അഞ്ച്​, ആറ്​ തീയതികളിലായി അദാലത്ത് സംഘടിപ്പിക്കുന്നു. അഞ്ചിന് എൻജിനീയറിങ് വിഭാഗവുമായി ബന്ധപ്പെട്ടാണ് അദാലത്ത്. 225 അപേക്ഷകളാണ് തീർപ്പാകാതെയുള്ളത്. കെട്ടിടനിർമാണം സംബന്ധിച്ച് സാങ്കേതിക തടസ്സമോ നിയമപ്രശ്‌നങ്ങളോ നേരിടുന്നവർക്ക് അദാലത്തിൽ പരിഹാരം തേടാം. ജനറൽ വിഭാഗവുമായി ബന്ധപ്പെട്ട അപേക്ഷകളാണ് ആറിന് പരിഗണിക്കുക. രേഖകൾ പൂർണമാകാതെയും മറ്റും 25 അപേക്ഷകളാണ് പെൻഷനുമായി ബന്ധപ്പെട്ടുള്ളത്. ആരോഗ്യ വിഭാഗത്തിലും റവന്യു വിഭാഗത്തിലുമുള്ള അപേക്ഷകൾ കൂടി അന്നേദിവസം തീർപ്പാക്കും. അദാലത്തിൽ പങ്കെടുക്കാത്തത് മൂലം തീർപ്പാകാതെ ശേഷിക്കുന്ന അപേക്ഷകൾ പിന്നീട് പരിഗണിക്കാനാവില്ലെന്നും നഗരസഭ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.